ടി പി രാജീവന്‍

Rajeevan T P

Profile

rthachompoyil@yahoo.com
ജനനം: 1959.
സ്വദേശം: കോഴിക്കോട്‌ ജില്ലയിലെ പാലേരി.
കൃതികള്‍: വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാള്‍ (കവിതകള്‍), Kannaki, He who has gone thus (English), അതേ ആകാശം, അതേഭൂമി (ഉപന്യാസങ്ങള്‍), പുറപ്പെട്ടുപോയ വാക്ക്‌ (യാത്രാവിവരണം).
ജോലി: കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ പി.ആര്‍.ഓ.

തച്ചംപൊയില്‍ രാജീവന്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതിയ കവിതകള്‍ The Promise of the Rest (UK), The Midnight's Grandchildren (Macedonia), The Green Dragon (South Africa), Bruised Memories (India) The Brink: Postmodern Poetry (India) എന്നീ സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ, ഇറ്റാലിയന്‍, മാസിഡോണിയന്‍, ബള്‍ഗേറിയന്‍, റൂമാനിയന്‍, ഉസ്‌ബെക്ക്‌, ക്രോയേഷ്യന്‍, ഹീബ്രൂ, തമിള്‍, ഹിന്ദി, തെലുഗു, കന്നട മറാത്തി എന്നീ ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ദേശീയവും സാര്‍വ്വദേശീയവുമായ നിരവധി കാവ്യോത്സവങ്ങളിലും സാഹിത്യപരിപാടികളിലും രാജീവന്‍ സംബന്ധിച്ചിട്ടുണ്ട്‌. യു എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌സിന്റെ ഇന്റര്‍നാഷണല്‍ വിസിറ്റിങ്‌ പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുണ്ട്‌. കേരളത്തില്‍നിന്നുള്ള Monsoon Editons എന്ന പ്രസാധനകേന്ദത്തിന്റെ ഡയറക്ടര്‍കൂടിയാണ്‌.

വിലാസം: B/6, Jeevan Bima Nagar, Karaparamba, Calicut 10, Kerala.
E Mail: rthachompoyil@yahoo.com