അഡോണിസ്‌

Adonis

Profile

http://en.wikipedia.org/wiki/Adonis_%28poet%29
അഡോണിസ്‌ അറബ്‌ ലോകത്തെ തലയെടുപ്പുള്ള കവികളില്‍ ഒരാളായി പരിഗണിക്കപ്പെടുന്നു. (അലി അഹമ്മദ്‌ സൈദ്‌ എന്ന്‌ ശരിപ്പേര്‌, ഉര്‍വരതയുടെ ദേവതയായ അഡോണിസിന്റെ പേര്‌ തൂലികനാമമായി സ്വീകരിക്കുകയായിരുന്നു). സിറിയയില്‍ ജനിക്കുകയും സൈന്യത്തില്‍ ജോലി ചെയ്യുമ്പോള്‍ രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരില്‍ തടവിലാക്കപ്പെടുകയും ചെയ്‌തു. ഇതേ തുടര്‍ന്ന്‌ 1956ല്‍ ലെബനീസ്‌ പൗരത്വം സ്വീകരിച്ച്‌ കുറച്ചുനാള്‍ ബെയ്‌റൂത്തില്‍ കഴിഞ്ഞു. ഇപ്പോള്‍ ബെയ്‌റൂത്തിലും പാരീസിലുമായി താമസം. 2007 ഡിസംബറില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച നാല്‌ കവിതകളാണ്‌ ഇവിടെ വിവര്‍ത്തനം ചെയ്‌തിരിക്കുന്നത്‌. ഒരു ഫലസ്‌തീനി സൃഹൃത്തിന്റെ സഹായത്തോടെ ഈ കവിതകള്‍ അറബിയില്‍ വായിച്ചും അറബി സംസ്‌കാരിക പശ്ചാത്തലത്തില്‍ ഉള്‍ക്കൊള്ളാനും കഴിഞ്ഞു. ഇംഗ്ലീഷ്‌ മൂലത്തെ ആസ്‌പദിച്ചാണെങ്കിലും വിവര്‍ത്തനത്തെ നേര്‍രേഖയിലാക്കാന്‍ ഇത്‌ സഹായിച്ചു. കഴിഞ്ഞ നാലു വര്‍ഷവും സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ അവസാന റൗണ്ടില്‍ പരിഗണിക്കപ്പെടാറുള്ള നാലു പേരുകളില്‍ ഒന്ന്‌ അഡോണിസിന്റേതാണ്‌. നജീബ്‌ മഹ്‌ഫൂസിന്‌ ശേഷം അറബി ലോകത്ത്‌ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അഡോണിസ്‌ കൊണ്ടു വന്നാല്‍ അതിലൊട്ടും അല്‍ഭുതപ്പെടാനില്ല.