ഹരീഷ് മീനാശ്രു

Hareesh Meenashru

Profile

sumiran1953@yahoo.com
ഗുജറാത്തി കവി. കിഴക്കിന്റെ മിസ്റ്റിക് പാരമ്പര്യം നല്‍കുന്ന വെളിച്ചത്തില്‍ ആധുനികതയ്ക്ക് പുതിയ വ്യാഖ്യാനം ചമയ്ക്കുന്ന രചനാശൈലി. മൂന്നു പതിറ്റാണ്ടുകളിലായി ആറു കവിതാസമാഹാരങ്ങള്‍. പ്രേമസൂക്ത (Love Hymn), പര്‍ജ്ജന്യസൂക്ത (Rain Hymn), അനന്ത്യസംഹിത (Poems of Infinity), പദപ്രാഞ്ജലി (Hymnoffering), നാരംഗിഗാഥ (ORANGepic), പംഖി പദാര്‍ത്ഥ (The Bird being) തുടങ്ങിയവ പ്രശസ്തരചനകള്‍.
പീയൂഷ് ജോഷി ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ A Tree With a Thousand Wings എന്ന ചെറുപുസ്തകത്തില്‍നിന്ന് തെരഞ്ഞെടുത്ത ഏതാനും കവിതകള്‍, കവിയോടൊപ്പമിരുന്ന് മൊഴിമാറ്റം ചെയ്തതാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്.
കവിയുടെ ഇ-മെയില്‍ വിലാസം: sumiran1953@yahoo.com