മുഹമ്മദ് അല്‍ മാഹൂത്

Mohammed Al Magout

Profile

1934 ല്‍ സിറിയയില്‍ ജനിച്ചു.ആധുനിക അറബ് കവിതയ്ക്ക് കരുത്തു പകര്‍ന്നവരില്‍ പ്രധാനി. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീനിലകളിലും പ്രശസ്ത്ന്‍. നിലാവിലെ സങ്കടം, അസംഖ്യം ചുമരുകളുള്ള മുറി ,ആന്ന്ദം എന്റെ തൊഴിലല്ല, ഏദന്റെ കിഴക്ക് ദൈവത്തിന്റെ പടിഞ്ഞാറ്, തുടങ്ങി ആറ് കവിതാസമാഹാരങ്ങളും അത്രതന്നെ നാ‍ടകങ്ങളും, ഞാനെന്റെ ജന്മദേശത്തെ വഞ്ചിക്കും എന്ന ഉപന്യാസ സമാഹാരവും പ്രസിദ്ധീകരിച്ചു. ബെയ്റൂട്ടിലും ഗള്‍ഫിലും ജയിലിലും, അവസാനകാലം ഡമാസ്കസിലും ജീവിച്ചു. അല്‍ഖലീജ് പത്രത്തില്‍ കള്‍ചറല്‍ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.യു.എ ഇ ലെ അല്‍ ഒവൈസ് കവിതാപുരസ്കാരം ഉള്‍പ്പെടെയുള്ള രാജ്യാന്തര ബഹുമതികള്‍ക്ക് അര്‍ഹനായി .2006 ല്‍ അന്തരിച്ചു