ഹുംബെര്‍ട്ടോ അക് അബല്‍

Humberto Ak'abal

Profile

1952
ഗ്വാട്ടിമാല
ഗ്വാട്ടിമാലയില്‍നിന്നുള്ള കവി ഹുംബെര്‍ട്ടോ അക് അബല്‍ (1952) അന്നാട്ടിലെ സമീപകാലത്തെ സാഹിത്യവിസ്മയമായാണ് കൊണ്ടാടപ്പെടുന്നത്. മാതൃഭാഷയായ മായനില്‍ എഴുതുന്ന അദ്ദേഹത്തിന്റെ രചനകളില്‍ ശിശുസഹജമായ നിഷ്‌കളങ്കതയും മുനിസമാനമായ ദര്‍ശനവും ഒന്നിക്കുന്നതായി കാണാം. പ്രകൃതിയില്‍നിന്നു പെറുക്കിയെടുക്കുന്ന പ്രമേയങ്ങളാണ് അക് അബലിന്റെ കവിതകളില്‍ കാണുന്നത്. ഇല, മരം, കാട്, നക്ഷത്രങ്ങള്‍, കിളികള്‍.. അങ്ങനെ. ചെറുതും ലളിതവുമായ ശില്പങ്ങളാണിവ. അദ്ദേഹത്തിന്റെ കവിതകള്‍ സ്പാനിഷിലേക്കും മറ്റും വിവര്‍ത്തനം ചെയ്ത് ബഹുഭാഷാ സമാഹാരങ്ങളായി പുറത്തുവന്നിട്ടുണ്ട്. പുസ്തകങ്ങള്‍ തൊട്ടുപോകരുത്, അവ നിന്നെ വഴിതെറ്റിക്കും എന്നാണേ്രത കവിയോട് അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഉപദേശിച്ചിരുന്നത്. എന്നാല്‍ കവി മുത്തച്ഛനെ ധിക്കരിച്ച് ഗ്രാമം വിട്ടുപോയി. ഗ്വാട്ടിമാലയില്‍ പലയിടത്തും അദ്ദേഹം അലഞ്ഞു. ഇടയനായും നെയ്ത്തുകാരനായും തെരുവുകച്ചവടക്കാരനായും അനുഭവസമ്പന്നനായി. ഒടുവില്‍ തിരിച്ച് സ്വന്തം ഗ്രാമത്തിലെത്തി എഴുത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു കഴിയുന്നു.