പി പി രാമചന്ദ്രന്‍

Ramachandran. P.P

Profile

ppramachandran@gmail.com
കവി, അദ്ധ്യാപകന്‍, അമെച്വര്‍ നാടകപ്രവര്‍ത്തകന്‍, വെബ്ജേണല്‍ എഡിറ്റര്‍. മൂന്നു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 'കാണെക്കാണെ' (1999), 'രണ്ടായ്‌ മുറിച്ചത്‌' (2004), 'കലംകാരി-ഒരു നാടകീയകാവ്യം' (2007). കാണെക്കാണെ 2002 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടി. വി ടി കുമാരന്‍, ചെറുകാട്‌, കുഞ്ചുപിള്ള, ചങ്ങമ്പുഴ, വി കെ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ കവിതാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.

'പൊന്നാനി നാടകവേദി'യുടെ മുഖ്യസംഘാടകനായിരുന്നു. ഇപ്പോള്‍ www.harithakam.com‍ എന്ന മലയാള കവിതാജാലിക എഡിറ്റു ചെയ്യുന്നു. പൊന്നാനി ഏ വി ഹൈസ്കൂളില്‍ അദ്ധ്യാപകന്‍.

വിലാസം: ഹരിതകം, വട്ടംകുളം. പി ഒ, മലപ്പുറം ജില്ല 679 578.