രചനകൾ വാട്സ്അപ്പ് ചെയ്യാം!
FEATURED POST

രചനകൾ വാട്സ്അപ്പ് ചെയ്യാം!

രചനകൾ സമർപ്പിക്കാം
Submit via Whatsapp

Latest

രചനകൾ വാട്സ്അപ്പ് ചെയ്യാം!

ഹരിതകത്തിലേക്ക് ഇനി രചനകൾ വാട്സ്അപ്പിലൂടെയും അയക്കാം. ടെക്സ്റ്റോ ശബ്ദരേഖയോ ആവാം. രചയിതാവിനെക്കുറിച്ചുള്ള വിവരങ്ങളും രചനയുടെ കാറ്റഗറിയും (കവിത/കുറിപ്പ്/ചൊൽ-കാഴ്ച) വ്യക്തമാക്കണേ. താഴെ കൊടുത്ത ലിങ്കിൽ ക്ലിൿ ചെയ്ത് രചനകൾ സമർപ്പിക്കാം:


https://wa.me/918921062915

...

പാലം

അമ്മയും മോളും

ബസ്റ്റോപ്പിൽ കാത്തുനിൽക്കുന്നു

ബസ് വരുന്നു

അവർ അതിൽ കയറി ടിക്കറ്റ് എടുക്കുന്നു,

രണ്ട് ജീവിതം.


കണ്ടക്ടർ ചോദിച്ചു,

അക്കരെയോ ഇക്കരെയോ?


അമ്മ പറഞ്ഞു, നടുക്ക്.

കണ്ടക്ടർ: ആ സ്റ്റോപ്പ് മരണമാണ്


അമ്മ: അതുമതി

ഏറ്റവും ആഴമുള്ള ഇടം നോക്കി നിർത്തണം

ജീവിതത്തിലേക്ക് ഉള്ളതിന്റെ 

ഇരട്ടിച്ചാർജ് തരാം

അക്കരെ വന്നുനിൽക്കുന്നയാൾ

മുഷിഞ്ഞ് മടങ്ങിപ്പോകട്ടെ.

...

പാലറ്റ്

ഐസ് ബർഗിൻ്റെ 

നിമ്നോന്നതികളിലൂടെ 

ഒഴുകിയിറങ്ങുന്ന നീലകളുടെ 

സമുദ്രസ്നാനം

നീന്തി മറയുന്ന കറുപ്പുകളിൽ നിന്ന്

ചിതറിത്തെറിക്കുന്ന വെളുപ്പുകളുടെ

പതഞ്ഞുയരുന്ന വിരലുകൾ 

തൊട്ടു നോക്കുന്ന

തണുപ്പിൻ്റെ സ്ഥടിക വാനം

ഒഴുക്കുകളുടെ സംഗീതത്തിൽ

വരക്കാനൊരുക്കി വെച്ചൊരു

ഗ്ലാസിയർ പാലറ്റ്.

...

ഖനനം

ഭൂമിക്കടിയിൽ കിടക്കുന്നുണ്ട്

ആ ശില്പം

ശില്പിയേയും കെട്ടിപ്പിടിച്ച്


അവർ

മണ്ണുമാന്തി നോക്കുന്നു

ഭൂമി തുരന്നു നോക്കുന്നു

കടൽ

വറ്റിച്ചു നോക്കുന്നു


അവർ

അറിയപ്പെടാത്തൊരു ലോഹത്തിൻ്റെ

കണക്കെഴുതി നോക്കുന്നു

നിറവും തൂക്കവും നോക്കുന്നു


അവർ

നുണകൾ കൊണ്ട്

കഴുകിയെടുക്കാൻ നോക്കുന്നു

അരിച്ചെടുക്കാൻ നോക്കുന്നു


ഭൂമിക്കടിയിൽ കിടപ്പുണ്ട്

ആ ശില്പം

ശില്പിയേയും കെട്ട...


പൂവിൽ ചവിട്ടുമ്പോൾ കാല് പൊള്ളാത്തവരോട്

(സൗദ പൊന്നാനിയുടെ പൂവിൽ ചവിട്ടുമ്പോൾ കാല് പൊള്ളാത്തവർ എന്ന ആദ്യ കവിതാ സമാഹാരത്തിലൂടെ)


ഏറ്റവും പുതിയ കാലത്തിന്റെ കവയിത്രിയാണ് സൗദ പൊന്നാനി,  പൂവിൽ ചവിട്ടുമ്പോൾ കാല് പൊള്ളാത്തവർ എന്ന പൊള്ളുന്ന ശീർഷകതിലുള്ള ആദ്യ കവിതാ സമാഹാരത്തിലൂടെ പോകുമ്പോൾ പൊള്ളൽ അനുഭവിക്കാൻ പാകത്തിൽ എഴുത്തിലൂടെ കരുത്ത് നേടിക്കഴിഞ്ഞിരിക്കുന്നു സൗദ പൊന്നാനി.  പൂവിൽ ചവിട്ടുമ്പോൾ കാല് പൊള്ളാത്തവർ എന്ന കവിത തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്

ശലഭച്ചിറകുകൾ

പറിച്ചെടുക്കുമ്പോൾ

മിണ്ടാ...