കവിത മുഴുമിച്ച് ആശാൻ എഴുന്നേൽക്കുന്നു’ എന്ന പേരിൽ പി രാമനും, ‘കുമാരനാശാൻ’ എന്ന പേരിൽ  പി എൻ ഗോപീകൃഷ്ണനും ആശാനെപ്പറ്റി എഴുതിയ കവിതകൾ രണ്ടും മരണങ്ങളിലാണ് ചെന്നു മുട്ടി നിൽക്കുന്നത്. രാമന്റെ കവിതയിൽ പുഷ്പവാടിയിലെ(1922) കൊച്ചു കിളി,  അമ്പിളി എന്ന കവിതകളെ നേരിട്ടും വീണപൂവിനെ പരോക്ഷമായും പരാമർശിക്കുന്നുണ്ട്. 


2018ൽ കൃതി സാഹിത്യോത്സവത്തിൽ പ്രൊഫ എസ് കെ വസന്തൻ ചെയ്ത ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണം. 

മേതിൽ രാധാകൃഷ്ണന്റെ കവിതകളെ ഒരു വിചിത്രദർശിനിയായാണ് മലയാളസാഹിത്യലോകം കണക്കാക്കിപ്പോരുന്നത്. മലയാളിയുടെ ആസ്വാദനക്ഷമതയെ നിരന്തരം വെല്ലുവിളിക്കുകയും ആസ്വാദകന്റെ ഭാവനയെ കാലിഡോസ്കോപ്പിലെന്നവണ്ണം അമൂർത്തവും വർണ്ണസമ്പന്നവുമായ ഒന്നാക്കിത്തീർക്കുകയുമാണ് അദ്ദേഹം ചെയ്‍തത്. ആധുനികത മലയാളിയെ രൂപപ്പെടുത്തിയ കാലത്ത് അതിന് പ്രതികൂലമോ അനുകൂലമോ ആയ നിലപാടെടുക്കാതെ സമാന്തരമായ ഒറ്റയടിപ്പാതയാണ് മേതിൽക്കവിതകൾ നിർമിച്ചത്. അതോടൊപ്പം വായനക്കാരുമായി സൗഹൃദത്തിലാവുകയെന്ന പൊതുകവിധർമ്മം പാലിക്കാതിരിക്കുകയും ചെയ്തു. ആത്യന്തികമായി മേതിലിനെ വായിക്കുകയെന്നത് മലയാളിയെ സംബന്ധിച്ച് ഒട്ടും ലളിതമല്ലാത്ത കർമമായിത്തീർന്നു. വിജു വി നായരങ്ങാടി 'ഭൂമി എന്നും മരണത്തിന് എതിരായിരുന്നു' എന്ന ലേഖനത്തിൽ നിർവചിച്ചതുപോലെ മേതിൽ സ്വയമേവ വളർന്ന കവിതയും, കവിതയുടെ രാഷ്ട്രീയവുമായിരുന്നു.

ജീവിച്ചിരുന്ന കാലത്ത് ലഭിക്കാത്ത ആഴമുള്ള വായന ഇടശ്ശേരിക്കു ലഭിച്ചത് പില്‍ക്കാലത്താണ്. പുതിയലോകം പുരമതില്‍പ്പുറത്തിട്ടു ചുട്ടുചാമ്പലാക്കിയാലും 'പുകയുന്ന ഭസിതത്തില്‍ കനലുപോലെ' ഇടശ്ശേരിക്കവിത സഹൃദയരെ നീറ്റിക്കൊണ്ടിരിക്കും.

കാണുന്നുണ്ടനേകമക്ഷരങ്ങള്‍' എന്ന കവിതയിലാണ് 'കൊതിയന്‍' എന്ന സമാഹാരം തുടങ്ങുന്നത്. വെടിപ്പായ മുറ്റവും വീടും വൃത്തിയുള്ള കുഞ്ഞുങ്ങളും ഒക്കെയായി അന്തസ്സിലും പദവിയിലുമുള്ള ഒരു  മാറ്റത്തെ ഉപദര്‍ശിക്കുന്ന ഈ കവിത കീഴാളജീവിതത്തിന്റെ മാറിയ ഒരു അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ കീഴാളസാംസ്‌കാരികതയ്ക്കകത്തെ സമീപനത്തില്‍ ദൃശ്യമായ ഒരു മാറ്റം തന്നെ ആയി അതു വായിക്കാം. കവിത, സിനിമ, ചിത്രകല എന്നിവയിലെല്ലാം ദളിത് പ്രതിനിധാനത്തില്‍ വന്ന മാറ്റം തന്നെയാണിത്. ദളിതര്‍ ചൂഷിതരാണെങ്കിലും  അത് ചരിത്രപരമായ അവരുടെ കീഴായ്മയ്ക്കു കാരണമാണെങ്കിലും എല്ലായ്‌പ്പോഴും അവര്‍ ഇരകളല്ല എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് ആധാരമായ ചിന്ത. ദളിതര്‍ ഇരകളല്ല; മറിച്ച് പൗരരാണ്, വിഷയികളാണ് എന്ന രാഷ്ട്രീയപ്രഖ്യാപനത്തോടു ചേര്‍ന്നുനില്ക്കുകയാണിത്.


കെ എ ജയശീലന്‍ എന്ന മുതിര്‍ന്ന കവിയെ മലയാളത്തിന് അത്രവലിയ പരിചയമൊന്നും ഉണ്ടാവില്ല. ജനപ്രീതിക്കു വേണ്ടിയോ പ്രസിദ്ധിക്കുവേണ്ടിയോ അദ്ദേഹം ഒന്നും എഴുതിയിട്ടില്ല. തന്നോടുതന്നെയുള്ള സത്യസന്ധതയാണ് ഈ കവിയുടെ വേറിട്ട വ്യക്തിത്വം. രാജ്യാന്തരതലത്തില്‍ത്തന്നെ പ്രമുഖനായ ഭാഷാശാസ്ത്രജ്ഞന്‍കൂടിയാണ് ജയശീലന്‍ മാസ്റ്റര്‍. ഫൗണ്ടന്‍ ഇങ്കില്‍ വന്ന

വ്യക്തിപരമാണെനിക്ക്‌ കവിത. എല്ലാവരുടെയും കവിത വ്യക്തിപരമായിരിക്കുമെന്നും തോന്നുന്നു. ആൾക്കൂട്ടമല്ല, ഒരു മനുഷ്യനാണു കവിത ഉച്ചരിക്കുന്നത്‌, വായിക്കുന്നതും. അപ്പോൾ അത്‌ ആത്മപരമാവുന്നു. ചുറ്റുപാടുകൾ എന്നത്‌ ലോകാനുഭവം തന്നെ. എന്റെ ലോകമാവട്ടെ, ചെറിയ വീടും തൊടിയും നാടിന്റെ ഒരു തുമ്പും, ചെറു നഗരത്തിന്റെ പിന്നാമ്പുറവും ഒക്കെയാണ്. എന്റെ കവിതകൾ ആ അതിരുകൾ വിട്ടുപോവുന്നില്ല. മിക്കപ്പോഴും ഞാനൊരു നിരീക്ഷകനാണ്. വൈകാരികമല്ല എന്റെ ബന്ധങ്ങളേറെയും. ഒരു മനുഷ്യനോടും പുഴുവോടും ഇലയോടും ഒരേ തലത്തിൽ നിന്നാണു ഞാൻ മിണ്ടുന്നത്‌. 

കെ എ ജയശീലന്‍ എന്ന മുതിര്‍ന്ന കവിയെ മലയാളത്തിന് അത്രവലിയ പരിചയമൊന്നും ഉണ്ടാവില്ല. ജനപ്രീതിക്കു വേണ്ടിയോ പ്രസിദ്ധിക്കുവേണ്ടിയോ അദ്ദേഹം ഒന്നും എഴുതിയിട്ടില്ല. തന്നോടുതന്നെയുള്ള സത്യസന്ധതയാണ് ഈ കവിയുടെ വേറിട്ട വ്യക്തിത്വം. രാജ്യാന്തരതലത്തില്‍ത്തന്നെ പ്രമുഖനായ ഭാഷാശാസ്ത്രജ്ഞന്‍കൂടിയാണ് ജയശീലന്‍ മാസ്റ്റര്‍. ഫൗണ്ടന്‍ ഇങ്കില്‍ വന്ന ഈ അഭിമുഖം അദ്ദേഹത്തിന്റെ കവിതയിലേക്കും ജീവിതത്തിലേക്കും വെളിച്ചം വീശുന്നതാണ്.

123