കുളിച്ച് പോരുമ്പോൾ
എനിക്കൊപ്പം പുഴയും
പോരുന്നു.

എഴുന്നേൽക്കാൻ വയ്യാത്ത
ഉറക്കത്തോടെ കുന്നുകയറുന്ന
ഒരു ജീപ്പ് പാറയിലോ കല്ലില്ലോ തട്ടി
വഴുതുന്നു.

ശരീരമാകെ മുയലുകളെ
വളർത്തുകയാണവൾ
അവ മേലാകെ ഓടി നടക്കുന്നതിന്റെ
ഓളത്തിൽ മീനുകളെ പോറ്റുന്നുമുണ്ടവൾ.
മീനുകൾ കൊത്തുന്ന ഇടത്തേ മുലക്ക്
മുകളിലെ നീല മറുകിൽ
മന്ദാരം നട്ടിട്ടുണ്ടവൾ.


വളഞ്ഞു നിവരുന്ന റോഡിനൊപ്പം
വളഞ്ഞു നിവരുന്ന നിങ്ങളെ
ഭ്രാന്തു പിടിച്ചെന്നവരായിരിക്കും
റോഡ് എഴുതി വാങ്ങുക

കുന്നിറങ്ങി പോരുന്നോരേ
എന്തു കാണാൻ പോയി
കുന്നിൻ മേലെ പോയിടുമ്പോൾ
എന്തു കൊണ്ടു പോയി.

ഒരിടത്ത് ഒരു വല്ലാത്ത മനുഷ്ന്ണ്ടേർന്നു
അയാൾ രാത്രീലങ്ങനെ നടന്ന് പോവേര്ന്ന്
അയാളുടെ കയ്യിലാണെങ്കി
ഒട്ടും വെളിച്ചോം ഇല്ല

വഴിയരുകിലിരുന്ന
ആരും വാങ്ങാനില്ലാത്ത
ശിൽപ്പങ്ങൾ
ക്കൊത്തിയുണ്ടാക്കുന്ന ശിൽപ്പിയെ
എത്ര മനോഹരമായാണ്
ശിൽപ്പങ്ങൾ ക്കൊത്തിയെടുത്തിരിക്കുന്നത്

പാതിരയ്ക്ക്
ബഹളങ്ങളൊക്കെ
ധൃതിയില്‍ അടുക്കിപ്പെറുക്കിവെച്ച്
ഒന്നു നടു നിവര്‍ത്താനുള്ള തിരക്കിലാണ്
തെരുവ്.