പതിയെത്തഴുകുന്ന 
പാതിരാ ശുശ്രൂഷക,
ഇരുളിലാഹ്ലാദിക്കും 
നമ്മുടെ മിഴികളെ
വിരലാൽ ശ്രദ്ധാപൂർവ -
മടച്ച്, വെളിച്ചത്തിൽ
നിന്നിരുൾ വള്ളിക്കുടിൽ 
പൂകിച്ച്, മറവിതൻ
ദിവ്യമാം നിഴലിനാൽ
അണച്ചു പുൽകും നിദ്രേ,

ഏട്ടത്തി മരിച്ചിട്ട്
ഏറെക്കാലമായി.
അവരുടെ മര അലമാരയിൽ
വേറെന്തോ തെരയുന്നതിനിടയിൽ കിട്ടി,
ഏട്ടത്തിയുടെ കാപ്പിക്കളർ സോപ്പുപെട്ടിയും
അതിനുള്ളിൽ ലൈഫ്ബോയ് സോപ്പുതുണ്ടും.

കലൈമാൻകോവിൽ തെരുവ്
മറ്റൊരു തെരുവു പോലിരിക്കുന്നു.
അച്ഛൻ അച്ഛനെപ്പോലെയല്ല
വേറാരോ പോലെ, മെലിഞ്ഞ്.

ലങ്കാധിപനായ രാവണൻ
മഞ്ഞുമൂടിയ ഹിമാലയമെടു-ത്തമ്മാനമാടിയപ്പോൾ
നീ നിന്റെ തള്ളവിരൽ വെച്ചമർത്തിയില്ലേ,
പർവതത്തിനടിയിൽ ഞെരിഞ്ഞമർന്ന ഇരുപതു കയ്യൻ ദശാസ്യനുടനേ 
സാമഗാനം പാടവേ 
നീ വിരലയച്ചു വിട്ടില്ലേ?

കൊടൈക്കനാൽ തടാകത്തിൽ
തന്റെ വളഞ്ഞ കഴുത്ത് ആഴ്ത്തിയെടുത്തു
ഒരു വാത്ത്.
വളയം വളയമായ് അലകൾ പരന്നു.

ഏതിനെക്കാളും എന്നല്ല ആരെക്കാളും
ഏതു മേലേ എന്നല്ല ആരു മേലേ
എന്നു ഞാൻ പറയാം
എന്ന് അരങ്ങത്തു വിദൂഷകൻ പാടാൻ തുടങ്ങി

ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്കു
നിനക്കലയാം.
ഒരു പെണ്ണിൽ നിന്നു മറ്റൊരു പെണ്ണിലേക്കു
നിനക്കു രക്ഷപ്പെടാം.

ഭ്രാന്തനുണ്ടായിരുന്നു, ഒരു വീട്.
ഓടിച്ചുവിട്ടു.
കടവരാന്തകളുണ്ടായിരുന്നു.
വിരട്ടി വിട്ടു.

123L