എന്തുകൊണ്ടോ ഈ സായാഹ്നം

നിന്നെ ഓർമിപ്പിക്കുന്നു...

പതിയെ വീശുന്ന കാറ്റ്

പോകാൻ മടിച്ചു നിൽക്കുന്ന സൂര്യൻ

നിറയെ പൂത്ത മുരിങ്ങമരത്തിൽ

അവസാന വട്ട ചർച്ചക്കെത്തിയ കാക്കകൾ

കൂടികളിക്കുന്ന കുസൃതികൾ

പതിവിലും നേരത്തേ തെളിഞ്ഞ തെരുവ് വിളക്കുകൾ

ഇവർക്ക് നടുവിലൂടെ എത്രയോ വട്ടം

നിനക്ക് ചെവിയോർത്ത്

ഞാൻ ഭൂമി ചുറ്റി

സൂര്യൻ മറഞ്ഞതും

കിളികൾ ചേക്കേറിയതും

കുട്ടികൾ വീടുകളിലേക്ക് മടങ്ങി പോയതും അറിയാതെ

എത്രയോ കുറി...


കഥ മുഴുവൻ പറയാതെ

പാട്ടു പാടി മുഴുമിപ്പിക്കാതെ 

യാത്ര പോലും പറയാതെ 

ഒരു പൗർണമിയിൽ നീ മറഞ്ഞ നാൾ തൊട്ട്

കാത്തിരിപ്പാണ്,

ഇറ്റു വീണ നിലാവിലും പൊള്ളി

ഇലപൊഴിഞ്ഞ ആൽമരം!